Election Commission: ശിവസേനയുടെ ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശിവസേനയുടെ(Shiv Sena) ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍(Election Commission). ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഏക്‌നാഥ് ഷിന്‍ഡെ പക്ഷവും ഉദ്ധവ് താക്കറെ പക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് ചിഹ്നം മരവിപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ഇനി രണ്ടു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം ആര്‍ക്ക് ചിഹ്നം നല്‍കണം എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് തീരുമാനിക്കും. മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെ പക്ഷം ബിജെപിയില്‍ ചേരുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഔദ്യോഗിക ശിവസേന ആര് എന്ന തര്‍ക്കം ആരംഭിച്ചത്.

ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാം എന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News