DYFI: ഡിവൈഎഫ്‌ഐ നേതാവിന് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം

ചെട്ടികുളങ്ങരയില്‍(Chettikulangara) ഡിവൈഎഫ്‌ഐ(DYFI) നേതാവിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. ഡി വൈ എ്ഫ് ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃ്ഷ്ണന് നേരെയാണ് ആക്രമണമുണ്ടായതായി പരാതിയുള്ളത്. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസ് സംഘമാണ് പൊലീസിന് ഗോകുല്‍ കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ മരിച്ച നിലയില്‍

കായംകുളം(Kayamkulam) താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഒ പിയിലേക്ക് കായംകുളം നഗരസഭ നിയമിച്ച താല്‍ക്കാലിക ഡോക്ടര്‍ ശ്രീരാജ് ആണ് ആത്മഹത്യ ചെയ്തത്. കായംകുളം ചിറക്കടവം സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ മാതാവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിഷാദത്തിലായിരുന്നു ഡോ. ശ്രീരാജ് എന്ന് വിവരമുണ്ട്. ചിറക്കടവിലുള്ള വീട്ടിലായിരുന്നു മരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News