ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം നടക്കാനിരിക്കെ ദുഃഖകരമായ വാർത്ത പങ്കുവച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. അർബുദത്തെ തുടർന്ന് തൻറെ കുഞ്ഞ് ആരാധിക മരിച്ച വിവരമാണ് മില്ലർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയല്ലാതെ മറ്റൊരു വീഡിയോ കൂടി താരം പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
ADVERTISEMENT
മില്ലർ ആരാധികയെക്കുറിച്ചുള്ള സ്റ്റോറിയിൽ കുറിച്ചിട്ടതിങ്ങനെ..
”ഞാൻ ഒരുപാട് മിസ് ചെയ്യും. എനിക്ക് അറിയാവുന്നതിൽ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ. നീ നന്നായിട്ട് പോരാടി. നിന്റെ മുഖത്തെ പുഞ്ചിരി എപ്പോഴും പോസിറ്റീവിറ്റി നിറയ്ക്കുന്നതായിരുന്നു. ചെറിയ യാത്രയിൽ ഓരോ വെല്ലുവിളിയും വിദഗ്ധമായി നീ മറികടന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാൻ നീയെന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതിൽ ഞാൻ അഭിമാനിക്കുന്നു.” മില്ലർ കുറിച്ചിട്ടു.
ആരാധികയോടൊപ്പമുള്ള ചിത്രം മില്ലർ പങ്കുവച്ചപ്പോൾ അത് മകളാണെന്ന നിലയിലായിരുന്നു ആരാധകർ സംശയിച്ചിരുന്നത്. എന്നാൽ മില്ലറോട് അടുത്ത വൃത്തങ്ങളാണ് കാൻസർമൂലം മരിച്ച ആരാധികയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലുള്ളതെന്ന് വിശദമാക്കിയത്.
രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിലാണ് നടക്കുന്നത്. മൂന്ന് വീതം ടി20- ഏകദിന മത്സരങ്ങൾക്കായിട്ടാണ് വാർണർ ഇന്ത്യയിലെത്തിയത്. ടി20യിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടെങ്കിലും മില്ലർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ലഖ്‌നൗവിൽ നടന്ന ആദ്യ ഏകദിനത്തിലും ഇന്ത്യയെ തോൽപ്പിക്കുന്നതിൽ മില്ലർ നിർണായക പങ്കുവഹിച്ചു. പുറത്താവാതെ 75 റൺസാണ് മില്ലർ നേടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.