മന്ത്രി എം.ബി രാജേഷിന് ഇനി ‘പുതിയമുഖം’ | M B Rajesh

30 വർഷമായി ഒപ്പമുണ്ടായിരുന്ന താടിയില്ലാതെ പുതിയ ലുക്കിൽ മന്ത്രി എം ബി രാജേഷ്. താടി നീക്കിയ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. താടി സ്ഥിരമായി ഉപേക്ഷിച്ചതല്ലെന്നും തത്ക്കാലം ഒരു പരീക്ഷണം നടത്തി എന്ന് മാത്രമേയുളളൂവെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

കൊച്ചിയിൽ നാഷണൽ അർബൻ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മന്ത്രി എം ബി രാജേഷിൻറെ പുതിയ ലുക്ക് ശ്രദ്ധേയമായത്. കഴിഞ്ഞ ദിവസം താടി നീക്കിയ ചിത്രം അദ്ദേഹം എഫ്ബി പേജിൽ പങ്കുവെച്ചിരുന്നു. താടിയില്ലാത്ത മന്ത്രിയെയും താടിയുളള മന്ത്രിയെയും ഇഷ്ടപ്പെടുന്നവരുടെ കമൻറുകളായിരുന്നു പിന്നീട്.

1992ൽ എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോൾ മുതൽ നീട്ടി വളർത്തിയിരുന്ന താടി നീക്കിയതാണ് കൗതുകമായത്. മുമ്പ് സമ്പൂർണ്ണ ലോക്ഡൗൺ സമയത്തും താടി നീക്കിയിരുന്നെങ്കിലും അന്ന് പുറത്തിറങ്ങാതിരുന്നതിനാൽ ആരും ശ്രദ്ധിച്ചില്ലെന്ന് മന്ത്രി പറയുന്നു. എന്തായാലും ഇനി മുടി അല്പം കൂടി നരച്ചിട്ട് താടി വെക്കാം എന്ന നിലപാടിലാണ് മന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News