കൂട്ടിൽ കുടുങ്ങാതെ ചീരാലിലെ കടുവ | Wayanad

കൂട്ടിൽ കുടുങ്ങാതെ വയനാട്‌ ചീരാലിലെ കടുവ.മുണ്ടക്കൊല്ലി വല്ലത്തൂർ എന്നീ സ്ഥലങ്ങളിലാണ്‌ വനം വകുപ്പ്‌ കൂടുകൾ സ്ഥാപിച്ചത്‌.രണ്ടാഴ്ചക്കിടെ നാല്‌ വളർത്തുമൃഗങ്ങളെയാണ്‌ ഇവിടെ കടുവ കൊന്നത്‌.

കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.വെള്ളിയാഴ്ച രാത്രിയാണ്‌ ഒടുവിൽ കടുവയുടെ ആക്രമണമുണ്ടായത്‌.വല്ലത്തൂർ സ്വദേശിയായ വിപിന്റെ രണ്ട് വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്.

കടുവാ ഭീതി നിലനിൽക്കുന്ന മുണ്ടക്കൊല്ലി, കരുവള്ളി, കണ്ടർമല, കരുവള്ളി പ്രദേശങ്ങളോട് അടുത്തുള്ള പ്രദേശമാണ് വല്ലത്തൂർ.ഈ സ്ഥലത്തും ഇപ്പോൾ കൂട്‌ സ്ഥാപിച്ചിട്ടുണ്ട്‌.കഴിഞ്ഞ ദിവസം വൈൽഡ് ലൈഫ് വാർഡനുമായി നാട്ടുകാർ പ്രശ്നം ചർച്ച ചെയ്തതിനെ തുടർന്നാണ്‌ കൂടുകൾ സ്ഥാപിച്ചത്‌.കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മറ്റ്‌ നടപടികൾ വനം വകുപ്പ്‌ ഉറപ്പ്‌ നൽകിയിരുന്നു.

ഭീതി ഒഴിയാത്ത സാഹചര്യത്തിൽ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാണ്‌ നാട്ടുകാർ ആവശ്യപ്പെടുന്നത്‌.രണ്ടാഴ്ചക്കിടെ നാല് പശുക്കളെയാണ് കടുവ ഈ മേഖലയിൽ കൊന്നത്. രണ്ട് പശുക്കളെ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തു.

ക്ഷീര കർഷകർ ഏറെയുള്ള സ്ഥലത്ത്‌ പശുക്കൾ നിരന്തരം കൊല്ലപ്പെടുന്നത്‌ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്‌.കടുവയെ പിടികൂടിയില്ലെങ്കിൽ വീണ്ടും സമരങ്ങൾക്കൊരുങ്ങാനാണ്‌ പ്രദേശത്തെ നാട്ടുകാരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News