എഴുത്തുകാരനെ ഭീഷണിപ്പെടുത്താൻ ആർഎസ്എസിനെ അനുവദിക്കാതിരിക്കാനുള്ള പ്രതിരോധം കേരളത്തിലെ ജനാധിപത്യ സമൂഹം ഉയർത്തണം : എം എ ബേബി

വയലാർ പുരസ്കാരം ലഭിച്ച എസ് ഹരീഷിനെ സി പി ഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി അഭിനന്ദിച്ചു.ഒരു എഴുത്തുകാരനെ ഭീഷണിപ്പെടുത്താൻ ആർഎസ്എസിനെ അനുവദിക്കാതിരിക്കാനുള്ള പ്രതിരോധം കേരളത്തിലെ ജനാധിപത്യ സമൂഹം ഉയർത്തണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

തകഴിയുടെ നോവൽ സമീപനത്തിൽ നിന്ന് സമകാലീനതയിലേക്കുള്ള വളർച്ച നേടിയ കൃതിയാണ് മീശ. ഈ നോവലിനും എഴുത്തുകാരനുമെതിരെ ആർഎസ്എസുകാർ തെറിവിളി നടത്തുകയാണ്.

ഒരു നോവൽ ആസ്വദിക്കാൻ കഴിയുന്നവർ ആർഎസ്എസ് ആവില്ലല്ലോ. അതിനാൽ അവരുടെ തെറിവിളി പതിവ് നടപടി എന്ന് തള്ളിക്കളയാം. പക്ഷേ, കേരളസമൂഹത്തിൽ ഈ തെറിവിളി ഉണ്ടാക്കുന്ന മലിനീകരണം അസഹനീയമാണെന്ന് എം എ ബേബി കുറിച്ചു.

വയലാർ പുരസ്കാരം ലഭിച്ച എസ് ഹരീഷിന് അഭിനന്ദനങ്ങൾ. മലയാളനോവലിൽ നവീനമായ ഒരു ഇതിവൃത്തവും ആഖ്യാനവും കൊണ്ടു വന്നു എസ് ഹരീഷ്. കുട്ടനാട്ടിലെ പിന്നോക്ക ജനതയുടെ ജീവിതം എഴുതിയ ഹരീഷ് നോവലിന്റെ ഇതിവൃത്തത്തിൽ പാർശ്വവല്ക്കൃതജനതയുടെ സാഹിത്യാവിഷ്ക്കാര സിദ്ധാന്തങ്ങളുടെ കാലത്തെ എഴുത്തുകാരനാണ്. തകഴിയുടെ നോവൽ സമീപനത്തിൽ നിന്ന് സമകാലീനതയിലേക്കുള്ള വളർച്ച നേടിയ കൃതിയാണ് മീശ.

ഈ നോവലിനും എഴുത്തുകാരനുമെതിരെ ആർഎസ്എസുകാർ തെറിവിളി നടത്തുകയാണ്. ഒരു നോവൽ ആസ്വദിക്കാൻ കഴിയുന്നവർ ആർഎസ്എസ് ആവില്ലല്ലോ. അതിനാൽ അവരുടെ തെറിവിളി പതിവ് നടപടി എന്ന് തള്ളിക്കളയാം.

പക്ഷേ, കേരളസമൂഹത്തിൽ ഈ തെറിവിളി ഉണ്ടാക്കുന്ന മലിനീകരണം അസഹനീയമാണ്.ഒരു എഴുത്തുകാരനെ ഭീഷണിപ്പെടുത്താൻ ആർഎസ്എസിനെ അനുവദിക്കാതിരിക്കാനുള്ള പ്രതിരോധം കേരളത്തിലെ ജനാധിപത്യ സമൂഹം ഉയർത്തണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News