ഏകീകൃത കുര്‍ബാന ; എറണാകുളം- അങ്കമാലി അതിരൂപതയില്‍ വീണ്ടും പ്രതിഷേധം | Holy Mass Unification

ഏകീകൃത കുർബാന വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ .പുതിയ അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് ഇറക്കിയ സർക്കുലർ നടപ്പാക്കില്ലെന്ന് വിശ്വാസികൾ പ്രഖ്യാപിച്ചു. ഇന്ന് പള്ളികളിൽ വായിക്കേണ്ട സർക്കുലർ കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം.

ഏകീകൃത കുർബാന നടപ്പാക്കണം എന്ന സിനഡ് തീരുമാനം അറിയിച്ചുകൊണ്ടുള്ള സർക്കുലർ ആയിരുന്നു കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ചുകൊണ്ട് പ്രതിഷേധിച്ചത്. വത്തിക്കാൻ നിർദ്ദേശം അനുസരിക്കേണ്ടത് വിശ്വാസികളുടെ ചുമതലയാണെന്നും സർക്കുലറിൽ പറയുന്നു.

എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ അനുവർത്തിച്ചുവരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് ഒരു വിഭാഗം വിശ്വാസികൾ വ്യക്തമാക്കി. കടവന്ത്ര ലിറ്റിൽ ഫ്ലവർ പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ സർക്കുലർ കീറി ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം.

അതിരൂപതയിലെ വൈദിക സമിതിയും കാനോനിക സമിതിയും ആലോചന സമിതിയും ഉൾപ്പെടുന്ന കൂരിയകളും ഏകീകൃത കുർബാന നടപ്പാക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ന് കുർബാന മധ്യേ വായിക്കേണ്ട സർക്കുലർ പള്ളികളിലും എത്തിക്കാൻ ആയിട്ടില്ല.

നിലവിൽ സീറോ മലബാർ സഭയുടെ കീഴിലുള്ള 35 അതിരൂപതകളിൽ 34 ഇടത്തും സിനഡ് തീരുമാനം നടപ്പാക്കി കഴിഞ്ഞു. എന്നാൽ ആസ്ഥാന കേന്ദ്രമായ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ കഴിയാത്തതിൽ വത്തിക്കാനും വലിയ അതൃപ്തിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News