ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെ ഭീഷണിയുമായി ലക്ഷ്വറി ടൂറിസ്റ്റ് ബസ് മുതലാളിമാർ. ടൂറിസ്റ്റ് ബസ്സുകളുടെ നിയമ ലംഘനം തടയാൻ പരിശോധനകൾ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ബസ് മുതലാളിമാരുടെ ഭീഷണി. ഭീഷണി മുഴക്കുന്ന ഓഡിയോ സന്ദേശം കൈരളി ന്യൂസിന് ലഭിച്ചു .
ADVERTISEMENT
സ്വകാര്യ ടൂറിസ്റ്റ് ബസ്സ് ഉടമകളുടെ സംഘടനയായ C0Cയുടെ സംസ്ഥാന സെക്രട്ടറി സിറാജിന്‍റേതാണ് ഈ ഭീഷണി ശബ്ദ സന്ദേശം. ഗതാഗത വകുപ്പ് മന്ത്രിക്ക് എതിരെ ഭീഷണി മുഴക്കിയാണ് ഈ ശബ്ദ സന്ദേശം പുറത്തിറങ്ങിയത്.
വടക്കഞ്ചേരി അപകടത്തിന് ശേഷം ഗതാഗത വകുപ്പ് നടത്തുന്ന പരിശോധനകൾക്ക് എതിരെ ചേർന്ന യോഗത്തിലാണ് സെക്രട്ടറിയും , വൈസ് പ്രസിഡന്റും സർക്കാരിനും മന്ത്രിക്കും എതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. രണ്ട് വർഷം മുൻപ് ഈ മേഖലയിൽ സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ കാറ്റിൽ പറത്തിയാണ് അപകടത്തിൽ പെട്ട ബസ്സിന്റ ഉടമകൾ അടക്കമുള്ള ഒരു വിഭാഗം ഉടമകൾ ലക്ഷ്വറി ബസ്സുകൾ നിരത്തിലിറക്കിയത്.
നീലയും, വെള്ളയും നിറത്തിൽ മാത്രമേ ബസ്സുകൾ നിരത്തിലിറക്കാൻ പാടുള്ള എന്ന നിയമവും ഇവർ പാലിക്കാറില്ല, മാത്രമല്ല ഒരു ബസ്സിൽ 15 ലക്ഷം രൂപ വരെ മുടക്കിയാണ് സൗണ്ടും ലൈറ്റും ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ നിയമങ്ങൾ പൂർണ്ണമായും ലംഘിച്ചായിരുന്നു ഇവരുടെ യാത്രകൾ.
കൊവിഡ് കാലത്തെ ടാക്സുകളും മറ്റും സർക്കാർ ഒഴിവാക്കി കൊടുത്തിരുന്നു. ഈ ആനുകൂല്യങ്ങൾ എല്ലാം കൈപ്പറ്റിയ ശേഷമാണ് മന്ത്രിക്കും സർക്കാരിനും എതിരെ ഇവർ രംഗത്ത് വന്നിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.