പുതുപ്പള്ളിയില്‍ തരൂര്‍ അനുകൂല പ്രമേയം | Shashi Tharoor

ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ശശി തരൂരിനായി കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പ്രമേയം. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്തുകളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയത്. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്നാണ് പ്രമേയത്തിലെ പ്രധാനാവശ്യം.

ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ 140, 141-ാം നമ്പർ ബൂത്ത് കമ്മിറ്റിയാണ് ശശി തരൂർ അധ്യക്ഷനാകണമെന്നാവശ്യവുമായി പ്രമേയം പാസാക്കിയത്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് വോട്ടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇത് പാസാക്കുന്നത്.

പക്ഷേ ഇലക്ഷൻ വരുമ്പോൾ ബൂത്തിലെ പ്രവർത്തകരാണ് എല്ലാമെന്ന് നേതാക്കൾ ഓർക്കണമെന്നു പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്. പാസാക്കിയ പ്രമേയവും, തങ്ങളുടെ വികാരവും രേഖാമൂലം
ഡി സി സിയ്ക്കും, എഐസിസിക്കും കെ പി സിസിക്കും അയക്കുവാനാണ് പ്രാദേശിക നേതാക്കളുടെ തീരുമാനം.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പാലായിൽ ശശി തരൂരിന് അനുകൂലമായി ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിലെ പ്രമേയം എന്നതും ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്തെ നേതാക്കൾ മല്ലിഖാർജുന ഖാർഗേയ്ക്കായി പരസ്യ നിലപാട് സ്വീകരിക്കുമ്പോൾ നേതാക്കളെ വെല്ലുവിളിച്ച് കൊണ്ടാണ് പ്രാദേശിക നേതാക്കളും, പ്രവർത്തകരും രംഗത്ത് വരുന്നത്. ഇത് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പനുള്ള അന്തിമ ചിത്രം തെളിഞ്ഞതോടെ പ്രചരണം ഊര്‍ജിതമാക്കി മല്ലികാർജുൻ ഖാർഗെയും ശശി തരൂരും . തരൂര്‍ ഇന്ന് മുംബൈയില്‍ പ്രചരണം നടത്തുമ്പോള്‍ ഖാര്‍ഗെ കശ്മീരിലാണ് . അതേ സമയം വോട്ടര്‍ പട്ടിക അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ശശി തരൂര്‍ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel