മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനിൽ ; ലോക കേരള സഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും | Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് ലണ്ടനിൽ സന്ദർശനം നടത്തും.ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും പങ്കെടുക്കും.

ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ലുലു ​​​ഗ്രൂപ്പ് എം ഡി – എം എ യൂസഫലിയും പരിപാടിക്കെത്തും. നാളെ കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. ചൊവ്വാഴ്ച്ച യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഫിൻലാൻഡ് സന്ദർശനം വെട്ടിച്ചുരുക്കി നോർവെയിലേക്ക് തിരിച്ച മുഖ്യമന്ത്രിയും സംഘവും ഇപ്പോൾ യുകെയിലേക്കെത്തി. നോർവ്വെയിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവ്, ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വികെ രാമചന്ദ്രൻ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി, പൊതുഭരണ സെക്രട്ടറി ജ്യോതിലാൽ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റൻറ് സുനീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

യുകെയിൽ മന്ത്രിമാരായ വീണാ ജോർജ്ജും, വി ശിവൻകുട്ടിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി രാജീവ്, വീണാ ജോർജ്, നോർക്ക റൂട്സ് വൈസ് ചെയർമാൻ  ശ്രീരാമകൃഷ്ണൻ എന്നിവർക്കും കുടുംബാംഗങ്ങൾക്കും ലണ്ടനിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കുമൊത്ത് ലണ്ടനിലെ കാറൽ മാർക്സ് ശവകുടീരം, കാറൽ മാർക്സ് മെമ്മോറിയൽ ലൈബ്രറി & സ്കൂൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതായി മന്ത്രി വി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here