Rain | ദില്ലിയിൽ ശക്തമായ മഴ തുടരുന്നു

ദില്ലിയിൽ 2 ദിവസമായി ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. ആനന്ദ് വിഹാർ, വസീറാബാദ്, ഐഎൻഎ മാർക്കറ്റിനും എയിംസിനും ഇടയിലുള്ള റോഡ്, വികാസ് മാർക്ക് എന്നിവിടങ്ങളിൽ ആണ് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായത്.

87.2മീമീ ആണ് ദില്ലിയിൽ ലഭിച്ച ഉയർന്ന മഴയുടെ അളവ്. എന്നാൽ ഇടതടവില്ലാതെ പെയ്യുന്ന മഴ കാരണം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News