മര്‍ദ്ദിച്ചു ; കോണ്‍ഗ്രസ് MLA എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ യുവതിയുടെ പരാതി | Eldhose Kunnappilly

കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതിയുടെ പരാതി. കോവളത്ത് വച്ച് യുവതിയെ എംഎൽഎ മർദ്ദിച്ചുവെന്നാണ് പരാതി. സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കോവളം പോലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം പരാതി പിൻവലിക്കാൻ യുവതിയുടെമേൽ കടുത്ത സമ്മർദ്ദം തുടരുന്നൂവെന്നാണ് വിവരം.

ഇക്കഴിഞ്ഞ മാസം 14-ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്താണ് സംഭവം. കോൺഗ്രസ് നേതാവും പെരുമ്പാവുർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളി ഇവിടെ വച്ച് യുവതിയെ മർദ്ദിച്ചുവെന്നാണ് പരാതി.

വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദ്ദിച്ചൂവെന്നാണ് യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. കമ്മീഷണര്‍ക്ക് ലഭിച്ച പരാതി കോവളം പോലീസിന് കൈമാറി. തുടർന്ന് യുവതിയെ രണ്ടുതവണ മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചു.

ഇതിനിടയിൽ പരാതി പിൻവലിക്കാൻ യുവതിയുടെ മേൽ വലിയ സമ്മർദ്ദമുണ്ടായെന്നാണ് സൂചന. അധ്യാപികയായ യുവതിയുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.

സംഭവം നടന്ന ദിവസം എൽദോസ് കുന്നപ്പിള്ളിയും യുവതിയും കോവളം ഭാഗത്ത് ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News