Vizhinjam | വിഴിഞ്ഞം സമരം : അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ

വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. വ്യാഴാഴ്ച തുറമുഖ മന്ത്രിയുടെ ഓഫീസിൽ വച്ചാണ് ചർച്ച. സമരം മൂലമുണ്ടായ നഷ്ടം, ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യം ചർച്ചയാകും. പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു.

വിഴിഞ്ഞം സമരം 54 ദിവസം പിന്നിട്ടപ്പോൾ തുറമുഖ നിർമ്മാണ കമ്പനിക്ക് നഷ്ടം 100 കോടിക്ക് മുകളിലെന്നാണ് കണക്ക്. നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് തുറമുഖ വകുപ്പിന് കത്ത് കൈമാറി. സമരം തുടങ്ങിയ ഓ​ഗസ്റ്റ് 16 മുതൽ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 78.70 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

പലിശ ഇനത്തില്‍ നഷ്ടം 19 കോടിയാണെന്നും കത്തിൽ പറയുന്നു. വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ വഴി നഷ്ടം 57 കോടി രൂപയാണെന്നും, പണി നടക്കാത്ത ദിവസങ്ങളിൽ തൊഴിലാളികളുടെ ചെലവിനായി രണ്ട് കോടി രൂപ നൽകേണ്ടി വന്നുവെന്നും കത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിനെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചത്. വ്യാഴാഴ്ച തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ അദാനി പോർട്ട് ലിമിറ്റഡ് സിഇഒ രാജേഷ് ജായുമായി ചർച്ച നടക്കും.

നഷ്ടക്കണക്കിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറഞ്ഞ മന്ത്രി അഹമ്മദ് ദേവർകോവിൽ, ചർച്ചയിൽ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. അതേസമയം സമരം തുടരുന്ന സാഹചര്യത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന് സംബന്ധിച്ചും ചർച്ചയിൽ തീരുമാനമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here