Drugs | തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട

തലയോലപ്പറമ്പിൽ നൂറ് കിലോ കഞ്ചാവ് പിടികൂടി. വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരുവരും കോട്ടയം സ്വദേശികളാണ്. ഏറ്റുമാനൂർ സ്വദേശി കെൻസാബു,മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയിരിക്കുന്നത്.

പൊലീസും, എക്‌സൈസും വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രാവിലെ ആറരയോട് കൂടിയാണ് വാഹന പരിശോധന നടന്നത്. രക്ഷപ്പെടാൻ നോക്കിയ പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇത് എവിടെ നിന്ന് കൊണ്ടുവന്നുm എവിടേക്ക് കൊണ്ടുപോകാനാണ് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News