എല്ലാ മേഖലകളിലെയും ലഹരി ഉപയോഗത്തിനെതിരെയാണ് സംസ്ഥാന സർക്കാരിന്റെ പോരാട്ടം : മന്ത്രി എം.ബി രാജേഷ്

എല്ലാ മേഖലകളിലെയും ലഹരി ഉപയോഗത്തിനെതിരെയാണ് സംസ്ഥാന സർക്കാരിന്റെ പോരാട്ടമെന്ന് മന്ത്രി എം.ബി രാജേഷ്. ലഹരി ഉപയോഗം കുട്ടികളിൽ അടക്കം വ്യാപകമാണ്. പുതുതലമുറയെ ലഹരിയിൽ നിന്ന് മുക്തമാക്കുകയാണ് പ്രധാനമെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.

അപകടങ്ങൾ കുറയ്ക്കാൻ റോഡ് സംസ്കാരം വളർത്തിയെടുക്കണം : ബി സന്ധ്യ

അപകടങ്ങൾ കുറയ്ക്കാൻ റോഡ് സംസ്കാരം വളർത്തിയെടുക്കണമെന്ന് ഫയർഫോഴ്സ് മേധാവി ഡിജിപി ബി സന്ധ്യ. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നിയമങ്ങൾ കർശനമാക്കുകയല്ല വേണ്ടതെന്നും അവർ പറഞ്ഞു.കേരള അഗ്നിരക്ഷാ സേന സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്ക്കരണ യജ്ഞത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ഡിജിപി.

റോഡപകടങ്ങൾ കുറയ്ക്കാൻ ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ഡിജിപി ബി സന്ധ്യ പറഞ്ഞു. എല്ലാവരിലും റോഡ് സംസ്കാരം വളർത്തണം. കൊച്ചുകുട്ടികളിൽ നിന്ന് തന്നെ ആ സംസ്കാരം വളർത്തിയെടുക്കണം. പൊലീസും ഫയർഫോഴ്സും മോട്ടോർവാഹന വകുപ്പുകളുമെല്ലാം ഇതിനായി ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ഡിജിപി ബി സന്ധ്യ പറഞ്ഞു.

കൊച്ചി ഗാന്ധിനഗറിൽ കേരള അഗ്നിരക്ഷാ സേനയുടെ റോഡ് സുരക്ഷാ ബോധവത്ക്കരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.അനുദിനം റോഡപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ, സംസ്ഥാനത്തെ 129 അഗ്നിരക്ഷാ നിലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബോധവത്ക്കരണ പരിപാടി.

എറണാകുളം ഗാന്ധിനഗർ നിലയിൽ നടന്ന പരിപാടിയിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു മുഖ്യാതിഥിയായിരുന്നു. തുടർന്ന് റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസുകളും നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here