ADVERTISEMENT
മാഹിയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി മദ്യം കടത്തിയ രണ്ട് യുവാക്കൾ പൊലിസ് പിടിയിലായി. ഇവരിൽ നിന്നായി ഇരുന്നൂറോളം കുപ്പികളിലായി കടത്തിയ മദ്യം പിടികൂടി. ഇരുവരെയും മുൻപും സമാന കേസുകളിൽ പൊലീസ് പിടികൂടിയിട്ടുണ്ട്.
നിരവധി മദ്യക്കടത്ത് കേസുകളിലെ പ്രതികളായ മാഹി സ്വദേശി രാജേഷ് , അരുൺഎന്നിവരെയാണ് ഇന്ന് പുലർച്ചെയോടെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസമായി ഇരുവരെയും പൊലീസ് നിരിക്ഷിച്ചു വരുകയായിരുന്നു. അടുത്തിടെ രാജേഷ് ആഡംബര വാഹനത്തിൽ സഞ്ചരിക്കവേ ചാലക്കുടി ഭാഗത്തു വച്ച് വാഹന പരിശോധനയ്ക്കിടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ടീം
വാഹനം നിർത്താനാവശ്യപ്പെട്ടു.
എന്നാൽ അതിവേഗത്തിൽ വാഹനവുമായി കടന്നു കളഞ്ഞ രാജേഷ് മാഹിയിലേക്ക് രക്ഷപ്പെട്ടു. ഇയാളെ പിന്തുടർന്ന് ഇവിടെ എത്തിയ പൊലീസ് പിന്നീട് രാജേഷിൻ്റെയും സംഘത്തിൻ്റെയും നീക്കങ്ങൾ നിരിക്ഷിച്ചു വരുകയായിരുന്നു. ഇതിനിടെ കേരളത്തിലേക്ക് കടന്ന ഇവരെ ചാലക്കുടി ഭാഗത്തു വച്ച് ഇരിങ്ങാലക്കുട പൊലിസ് വാഹനം തടഞ്ഞിട്ടു പിടികൂടി. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച മദ്യ കുപ്പികൾ കണ്ടെത്തി.
നിരവധി തവണ ഇത്തരത്തിൽ മദ്യം കടത്തിയിട്ടുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇരുവരും പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. നാലോളം എക്സൈസ് കേസുകളിൽ നിലവിൽ പ്രതിയാണ് രാജേഷ്. എറണാകുളം ജില്ലയിലേക്കാണ് ഇയാൾ മദ്യം കടത്തിവന്നത്. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രയാണ് നിർദേശത്താൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ കുടുക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.