ADVERTISEMENT
വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച് അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.എം വി ഐ , എ എം വി ഐ എന്നിവരെ മിനിസ്റ്റീരിയൽ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
എൻഫോഴ്‌സ്‌മെന്റ് ജോലി നിർബന്ധമാക്കണമെന്നും
ആറ് മണിക്കൂർ ജോലി ഉറപ്പാക്കണമെന്നും റിപ്പോർട്ടിലുണ്ട്.
മോട്ടോർ വാഹന വകുപ്പിൽ പരിശോധനകൾക്കും മറ്റുമായി 368
ഉദ്യോഗസ്ഥർ മാത്രമാണ് ഉള്ളതെന്ന് ഗതാഗത കമ്മീഷണർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രശ്ന പരിഹാരത്തിന് അടിയന്തിര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അമിക്കസ്ക്യൂറിയോട് കോടതി നിർദേശിച്ചത്.
ഏഴിന നിർദേശങ്ങളാണ് അമിക്കസ് ക്യൂറി സമർപ്പിച്ചത്. എം വി ഐ മാർക്കും, എ എം വി ഐ മാർക്കും എൻഫോഴ്‌സ്‌മെന്റ് ജോലി നിർബന്ധമാക്കണമെന്നതാണ് ഇതിൽ പ്രധാനം. ഇവരെ മിനിസ്റ്റീരിയൽ ജോലിയിൽ നിന്ന് ഒഴിവാക്കണം. അപ്പോൾ വാഹന പരിശോധനക്ക് കൂടുതൽ ഉദ്യോഗസ്ഥരെ ലഭിക്കും.
വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകണം.ഇവർക്ക് ആറ് മണിക്കൂർ ജോലി ഉറപ്പാക്കണം. മുഴുവൻ സമയ റോഡ് സേഫ്റ്റി കമ്മീഷണർ വേണമെന്നും നിർദേശങ്ങളിൽ പറയുന്നു.
നിലവിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ആണ് ഈ ചുമതല.
എൻഫോഴ്സ്മെൻ്റ് ഡ്യൂട്ടിയിലുള്ള റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസുകളെയും സേഫ് കേരള സ്ക്വാഡിനെയും സുരക്ഷാ കമ്മീഷണറുടെ കീഴിലാക്കണം. വടക്കഞ്ചേരി അപകടത്തിൻ്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ഒക്ടോബർ 27 ന് പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.