കേരളത്തിന്റെ വികസനം മുടക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍

കേരളത്തിന്റെ വികസനം മുടക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍.വിഴിഞ്ഞം തുരങ്ക പാതയ്ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു.അതേസമയം   തുറമുഖത്തിന്  റെയില്‍ കണക്ടിവിറ്റി അനിവാര്യമെന്നും  വീണ്ടും അപേക്ഷ സമര്‍പ്പിക്കുമെന്നും വിഴിഞ്ഞം സീ-പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം ചരക്കുനീക്കത്തില്‍ മുഖ്യപങ്കുവഹിക്കുന്ന റെയില്‍ ലൈന്‍ പദ്ധതിയാണ് വിഴിഞ്ഞം തുരങ്ക പാത. വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള റെയില്‍പ്പാതയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഈ പദ്ധതിക്കാണ്  സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്. കൊങ്കണ്‍ റെയില്‍വേയാണ് ബാലരാമപുരം മുതല്‍ വിഴിഞ്ഞംവരെയുള്ള 10.07 കിലോ മീറ്റര്‍ തുരങ്ക പാതയുടെ  ഡിപിആര്‍ തയ്യാറാക്കിയത്. 1060 കോടി രൂപയാണ് പദ്ധതി തുക.

എട്ടുമീറ്റര്‍ വീതിയില്‍ 30-35  മീറ്റര്‍വരെ അടിയില്‍ക്കൂടിയാണ് പാത കടന്നുപോകുക. ഡിപിആര്‍ അംഗീകരിച്ചതായി ഫെബ്രുവരിയില്‍ റെയില്‍ മന്ത്രി പാര്‍ലമെന്റില്‍ തന്നെ വ്യക്തമാക്കി. വിഴിഞ്ഞത്തേക്കുള്ള സാധാരണ റെയില്‍പ്പാതയ്ക്ക്  കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നതിനാലാണ്  ബദല്‍ പാതയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. മാത്രമല്ല തുറമുഖം കമീഷന്‍ ചെയ്ത് രണ്ടുവര്‍ഷത്തിനകം റെയില്‍ കണക്ടിവിറ്റി ഒരുക്കി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിലുള്ളത്.

ഈ ഘട്ടത്തിലാണ് പദ്ധതിക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നീക്കം വിഴിഞ്ഞം തുറമുഖ വികസനത്തിന് തന്നെ തിരിച്ചടിയാകും. അതിനാല്‍ തുറമുഖത്തിന്  റെയില്‍ കണക്ടിവിറ്റി അനിവാര്യമെന്നും  വീണ്ടും അപേക്ഷ സമര്‍പ്പിക്കുമെന്നും വിഴിഞ്ഞം സീപോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here