ഡിഎംകെ തലപ്പത്ത് വീണ്ടും എം കെ സ്റ്റാലിന്‍ | M. K. Stalin

ഡിഎംകെ അധ്യക്ഷനായി മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീണ്ടും തെരഞ്ഞെടുത്തു.ചെന്നൈയിൽ ചേർന്ന പാർട്ടി കൗൺസിൽ യോഗമാണ് എതിരില്ലാതെ സ്റ്റാലിനെ തെരഞ്ഞെടുത്തത്.എംപി കനിമൊഴിയെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

പത്രികാ സമർപ്പണത്തിന് മുന്നോടിയായി പിതാവും ഡിഎംകെ മുൻ അധ്യക്ഷനുമായ എം കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയിൽ എത്തിയ സ്റ്റാലിൻ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

കരുണാനിധിയുടെ മറീനയിലെ സ്മാരകവും സ്റ്റാലിൻ സന്ദർശിച്ചിരുന്നു. കരുണാനിധിയുടെ മരണത്ത തുടർന്ന് 2018 ഓഗസ്റ്റ് 28നാണ് സ്റ്റാലിൻ ഡിഎംകെയുടെ അധ്യക്ഷനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News