Pinarayi vijayan | സംസ്ഥാനത്തെ നഗരാസൂത്രണത്തില്‍ കാര്യക്ഷമമായ രീതികളും സാങ്കേതിക വിദ്യകളും നടപ്പിലാക്കുന്നതില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകും : മുഖ്യമന്ത്രി

സംസ്ഥാനത്തെ നഗരാസൂത്രണത്തില്‍ കാര്യക്ഷമമായ രീതികളും സാങ്കേതിക വിദ്യകളും നടപ്പിലാക്കുന്നതില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ നടക്കുന്ന നാഷണല്‍ അര്‍ബന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 17 വിഷയ വിദഗ്ധന്മാര്‍ പങ്കെടുക്കും.

ചരിത്രത്തിലാദ്യമായാണ് ദേശീയ നഗരവികസന കോണ്‍ക്ലേവിന് കൊച്ചി വേദിയാകുന്നത്. 9, 10 ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവ് ബോധി 2022ല്‍ നഗരവികസനത്തിന്‍റെ വിവിധ വശങ്ങള്‍ പ്രതിപാദിക്കുന്ന എട്ട് സെഷനുകളിലായി 17 വിഷയ വിദഗ്ധന്മാരുടെ സെമിനാറുകള്‍ നടക്കും. ജിസിഡിഎയും അസോസിയേഷന്‍ ഓഫ് മുന്‍സിപ്പാലീറ്റീസ് ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റീസും സംയുക്തമായി സംഘടിപ്പിച്ച കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാനം മാനവവികസന സൂചികകളില്‍ ഒന്നാം സ്ഥാനത്താണ്. നഗരാസൂത്രണത്തില്‍ കാര്യക്ഷമമായ രീതികളും സാങ്കേതിക വിദ്യകളും നടപ്പിലാക്കുന്നതില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകണം. സംസ്ഥാനത്തെ നഗരമേഖലയിലെ വികസനത്തിനായി സജീവമായി നിക്ഷേപങ്ങള്‍ ക്ഷണിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിളള അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഹൈബി ഈഡന്‍ എംപി, എന്നിവര്‍ പങ്കെടുത്തു. നഗരവികസന വളര്‍ച്ചയ്ക്കായി ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നടപ്പാക്കിയ നൂതന സാങ്കേതികത്വങ്ങളും സംവിധാനങ്ങളും പരിചയപ്പെടുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ അര്‍ബന്‍കോണ്‍ക്ലേവിന് കൊച്ചി വേദിയാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News