ADVERTISEMENT
ജോസ് കെ. മാണിയെ വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.
തോമസ് ചാഴിക്കാടൻ, Dr.എൻ.ജയരാജ്,പി .കെ സജീവ്, എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു.
ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്ളത്.15 ജനറൽ സെക്രട്ടറിമാർ, 23 ഉന്നതാധികാര സമിതി അംഗങ്ങളും, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടറിയേറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു.മന്ത്രി റോഷി അഗസ്റ്റിനെ പാർലമെൻ്ററി പാർട്ടി ലീഡറായും യോഗം അംഗീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.