പാദസരം മോഷ്ടിക്കാന്‍ വയോധികയുടെ കാല്‍ അറുത്തുമാറ്റി | Rajasthan

100 വയസുകാരിയുടെ കാൽപ്പാദം വെട്ടിമാറ്റി മോഷണം.രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പാദസരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ നൂറ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.വീടിന് സമീപത്ത് സാരമായി പരിക്കേറ്റനിലയിൽ അബോധാവസ്ഥയിൽ വയോധികയെ കണ്ടെത്തുകയായിരുന്നു.

അവരുടെ ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നതായി എഎസ്പി ഗാൽറ്റ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ രാജസ്ഥാനിലെ ബുണ്ടി ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് 75കാരിയാണ് ആക്രമണത്തിന് ഇരയായത്.

സ്ത്രീയുടെ വെള്ളിപാദസാരം മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു വയോധികയുടെ കാൽ അറുത്തെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News