
മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഇനി ത്രില്ലിംഗ് ഡേയ്സ് സമ്മാനിച്ചുകൊണ്ട് ‘ഇനി ഉത്തരം’,(Ini Utharam) ‘റോഷാക്ക്'(Rorschach) എന്നീ ചിത്രങ്ങള്‍ കസറുകയാണ്. ഡോക്ടര്‍ ജാനകി എന്ന സ്ത്രീയുടെ കരുത്തുറ്റ കഥാപാത്രമായി ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി തകര്‍ത്തപ്പോള്‍ മലയാളത്തില്‍ ലഭിച്ചത് മികവുറ്റ ത്രില്ലര്‍ സിനിമ. ജീത്തു ജോസഫിന്റെ ശിഷ്യനായ സുധീഷ് രാമചന്ദ്രന്റെ ആദ്യ സംവിധാന സംരംഭം മലയാള സിനിമയിലെ മികച്ച ത്രില്ലറുകളുടെ ഗണത്തില്‍ ഉണ്ടാവും. ചിത്രത്തിന്റെ ആദ്യ ദിനം പ്രദര്‍ശനം കഴിയുമ്പോള്‍ കുടുംബപ്രേക്ഷകര്‍ ഉള്‍പ്പെടെ ചിത്രം നെഞ്ചിലേറ്റി കഴിഞ്ഞു. പ്രകടനങ്ങളുടെ മികവും അണിയറപ്രവര്‍ത്തകരുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ടും റോഷാക്കിനൊപ്പം മികച്ച തീയേറ്റര്‍ അനുഭവം ഇനി ഉത്തരം നല്‍കുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
അപര്‍ണ ബാലമുരളിയും ഷാജോണും തകര്‍ക്കുമെന്ന് കരുതുമ്പോള്‍ മിന്നിച്ച പ്രകടനവുമായി ഹരീഷ് ഉത്തമന്‍ കയ്യടികള്‍ വാരികൂട്ടുന്നു. ഓരോ നിമിഷവും ഉത്തരം കിട്ടാനായി പ്രേക്ഷകനെ സീറ്റിന്റെ മുള്‍മുനയില്‍ സിനിമ പിടിച്ചുനിര്‍ത്തുന്നു. എങ്ങും മികച്ച അഭിപ്രായമായി തീയേറ്ററുകളില്‍ ഇനി ഉത്തരം തേരോട്ടം തുടരുകയാണ്.
അപര്‍ണ ബാലമുരളി, ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിന് സംഗീതം നല്‍കിയ ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നിര്‍വഹിക്കുന്നു.
എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-H20 സ്‌പെല്‍, എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here