ADVERTISEMENT
ഗുജറാത്ത് ദേശീയ ഗെയിംസിലെ അത്ലറ്റിക്സ് മത്സരങ്ങൾ സമാപിച്ചപ്പോൾ കേരളത്തിന്റേത് നിരാശാജനകമായ പ്രകടനം. ട്രാക്കിലും ഫീൽഡിലുമായി 3 സ്വർണം ഉൾപ്പെടെ ആകെ 11 മെഡലുകളുമായി കേരളം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് കേരളം ട്രാക്കിലും ഫീൽഡിലും നടത്തിയിരിക്കുന്നത്. 2015 ലെ ദേശീയ ഗെയിംസിൽ ട്രാക്കിലും ഫീൽഡിലുമായി 13 സ്വർണവും 14 വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ ആകെ 34 മെഡലുകളുണ്ടായിരുന്നത് ഇത്തവണ വെറും 11ലേക്ക് താഴ്ന്നു .വെറും മൂന്ന് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമാണ് കേരള അത്ലറ്റിക്സിന്റെ നേട്ടം.
കഴിഞ്ഞ ഏഴ് കൊല്ലത്തിനിപ്പുറം വലിയ നഷ്ടമാണ് അത്‍ലറ്റിക്സ് മെഡലിന്റെ കാര്യത്തിൽ സംഭവിച്ചത്. ട്രാക്കിൽ ഒരു വ്യക്തിഗത സ്വർണം പോലും നേടാനാകാതെയാണ് മടക്കം.11 സ്വർണവും ഏഴ് വെള്ളിയും പത്ത് വെങ്കലവും ഉൾപ്പെടെ ആകെ 28 മെഡലുകളുമായി സർവീസസാണ് അത്ലറ്റിക്സ് മെഡൽ പട്ടികയിൽ ഒന്നാമത്. അതേസമയം കേരളം മെഡൽ നേട്ടത്തിൽ മങ്ങിയപ്പോൾ മലയാളികളുടെ മികവ് ഏറെ ഗുണം ചെയ്തത് സർവീസസിനാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.