പൊലീസുകാരുടെ ആത്മാഭിമാനം ഉയർത്തുന്നതിൽ അതുല്യ സംഭാവന നല്‍കിയ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി : ജേക്കബ് പുന്നൂസ് | Kodiyeri Balakrishnan

പൊലീസുകാരുടെ ആത്മാഭിമാനം ഉയർത്തുന്നതിൽ അതുല്യ സംഭാവന നൽകിയ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്.ഓരോ ആഴ്ചയും സേനയിൽ പുതിയ സംവിധാനം നടപ്പാക്കിയെങ്കിലും, ഒരു പ്രസംഗത്തിലും കോടിയേരി വീമ്പ് പറഞ്ഞില്ല. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2006ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ കേരളജനതയ്ക്കും കേരള പൊലീസിനും ഒരിക്കലും മറക്കാനാകില്ല. വകുപ്പിൽ ചടുലമായ പ്രവർത്തനം നടത്തിയ കോടിയേരി ചുരുങ്ങിയ കാലം കൊണ്ടാണ് ജനങ്ങൾ നെഞ്ചേറ്റിയ ഭരണാധികാരിയായത്.

അക്കാലത്ത് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസ്, സേനയെ തോളോടു ചേർത്തു നിർത്തിയ പ്രിയപ്പെട്ട ആഭ്യന്തര മന്ത്രിയെ ഓർക്കുകയാണ്.ശേഷം വർഷങ്ങളും തെരഞ്ഞെടുപ്പുകളും കടന്നുപോയിട്ടും, ഒരു രാഷ്ട്രീയ പ്രസംഗത്തിലും കോടിയേരി തന്റെ മികവിൽ വീമ്പ് പറഞ്ഞില്ല. അക്കാര്യമാണ് കോടിയേരിയെന്ന വ്യക്തിയുടെ മഹത്വം.

യോഗ്യരായവർക്ക് കൃത്യമായി സ്ഥാനക്കയറ്റവും, പൊലീസിന് സിവിൽ പൊലീസ് ഓഫീസർ എന്ന വിളിപ്പേരും നൽകി. ജനമൈത്രി വഴി പൊലീസുകാർ കുടുംബമിത്രങ്ങളായും, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വഴി പൊലീസുകാർ കുട്ടികൾക്ക് അദ്ധ്യാപകരായും മാറി.

ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവുമായ പൊലീസ് ആക്ട് നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. ഇങ്ങനെ എണ്ണിയാൽ തീരാത്ത സംവിധാനങ്ങൾ നടപ്പാക്കിയ കോടിയേരി ബാലകൃഷ്ണൻ എന്ന ആഭ്യന്തര മന്ത്രിയെ ആർക്കാണ് വിസ്മരിക്കാനാകുക. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ വി കാർത്തികേയനും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News