Pushpa 2: ഫഹദിന് പകരം അര്‍ജുന്‍ കപൂര്‍?; പ്രതികരണവുമായി ‘പുഷ്പ 2’ നിര്‍മ്മാതാവ്

അല്ലു അര്‍ജുന്‍(Allu Arjun) നായകനാകുന്ന ‘പുഷ്പ 2′(Pushpa 2)വിനായി തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്(Fahad Faasil) പകരം ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍(Arjun Kapoor) അഭിനയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് നവീന്‍ യേര്‍നേനി.

പുഷ്പ രണ്ടാം ഭാഗത്തില്‍ അര്‍ജുന്‍ കപൂര്‍ ഇല്ലെന്നും ഫഹദ് തന്നെയാകും ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന് കഥാപാത്രമായെത്തുക എന്നും നവീന്‍ യേര്‍നേനി വ്യക്തമാക്കി. ഈ മാസം 20നും 30നുമിടയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ ചിത്രീകരണം പശ്ചിമ ബംഗാളിലെ ബങ്കുരയിലെ ഗ്രാമീണ മേഖലയിലായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമയിലെ സുപ്രധാന രംഗങ്ങള്‍ അടങ്ങുന്ന ഷെഡ്യൂളായിരിക്കുമിത് എന്ന് പറയപ്പെടുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല. പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. നായികയായി രശ്മിക മന്ദാന തന്നെയാകും എത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News