Car: തട്ടുകടക്ക് മുകളിലേക്ക് കാറിടിച്ചു കയറി; മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

ചൊവ്വന്നൂരിൽ തട്ടുകടക്ക് മുകളിലേക്ക് കാറി(car)ടിച്ചു കയറി മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. കൊണ്ടരാശ്ശേരി സ്വദേശി സുലോചനയാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ഉന്തുവണ്ടിയിൽ തട്ടുകട കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.

വടക്കാഞ്ചേരിയിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന വെള്ള സ്വിഫ്റ്റ് കാർ അമിത വേഗതയിലെത്തി ഇടിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. ഗുരുതരമായി പരുക്കേറ്റ സുലോചനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിനായി കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.

Tourist Bus: അനുമതിയില്ലാതെ വിനോദയാത്ര നടത്തി; ടൂറിസ്റ്റ് ബസിനെതിരെ കേസ്

അനുമതി ഇല്ലാതെ വിനോദയാത്ര നടത്തിയ ടൂറിസ്റ്റ് ബസി(tourist bus)നെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു. കുട്ടിക്കാനം മരിയൻ കോളജിൽ നിന്ന് വിനോദയാത്ര പോയ ബസ്സിനെതിരെ ആണ് കേസ്. വണ്ടിപ്പെരിയാർ RTO ഇന്നലെ പരിശോധിച്ചപ്പോൾ സ്പീഡ് ഗവർണർ പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് യാത്ര നടത്തരുതെന്ന് പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു.

അൽഫോൺസ എന്ന ബസ്(bus) ആണ് അനുമതി ഇല്ലാതെ യാത്ര നടത്തിയത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു. മറൈൻഡ്രൈവിൽ നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. കൂടുതൽ ലൈറ്റ്, അഡീഷണൽ സ്പീക്കർ എന്നിവ വെച്ചതിനും അനുമതി വാങ്ങാതെ യാത്ര പോയതിനും കേസ് എടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel