സമ്മേളനത്തിന് പോയിരുന്നത് ബീഡിതൊഴിലാളികൾ തരുന്ന കാശ് കൊണ്ടാണ് :സഖാവ് കോടിയേരി

സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിലൊക്കെ ഞാൻ അഭിനയിച്ചിട്ടുണ്ടായിരുന്നു .പിന്നീട് പാർട്ടി പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞപ്പോൾ അത് വിട്ടു . അതിന്റെ ഫോട്ടോയൊന്നും ഇല്ല കേട്ടോ ..കാരണം അന്നത്തെ കാലത്ത് അതിനുള്ള സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല . കൈരളി ചാനലിന് വർഷങ്ങൾക്ക് മുൻപേ നൽകിയ അഭിമുഖത്തിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ഇത് . അവതാരകൻ മുകേഷ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ രസകരമായിയാണ് കോടിയേരി അഭിമുഖത്തിൽ മറുപടി പറഞ്ഞിരിക്കുന്നത്.

എ കെ ബാലൻ സുഹൃത്തല്ലേ ..അദ്ദേഹം മാജിക് എല്ലാം ചെയ്യുമല്ലോ , കൈ രേഖ നോക്കുമല്ലോ …സഖാവിന് അതൊന്നും വശമില്ല എന്ന അവതാരകൻ മുകേഷിന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് ആ പഴയ ഓർമ്മകൾ കോടിയേരി പങ്കുവെച്ചത് . ബാലൻ ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ആയിരുന്നു ഞാൻ ബാലനുമായി പരിചയപ്പെടുന്നത് . അന്ന് ഞാൻ ഹൈസ്കൂൾ വിദ്യാർത്ഥി ആയിരുന്നു . അന്ന് sfi ടെ കൊടി ആരോ നശിപ്പിച്ചപ്പോൾ അതിൽ സംസാരിക്കാൻ ആയിരുന്നു ബാലനെ ഞങ്ങൾ വിളിച്ചത് . അന്ന് തൊട്ട് ബാലനെ എനിക്ക് പരിചയമുണ്ട് .ബാലൻ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത് . ഞാനും അപ്പോൾ അവിടെ പോകുമായിരുന്നു . ഭക്ഷണം കഴിക്കാൻ പൈസ തികയാതെ വരുമ്പോൾ ബാലൻ മാജിക്ക് കാണിച്ചും കൈ നോക്കിയും ഒക്കെ പൈസ ഒപ്പിക്കുമായിരുന്നു .സമ്മേളനത്തിന് പോയിരുന്നത് ബീഡിതൊഴിലാളികൾ തരുന്ന കാശ് കൊണ്ടാണ്.

കണ്ണൂരിൽ നിന്നും വരുന്ന ചില വാർത്തകൾ കാണുമ്പോൾ നമ്മൾ പേടിച്ച് പോവാറുണ്ട് . അത്രയധികം സ്നേഹിക്കുന്ന കണ്ണൂരുകാർ എങ്ങിനെയാണ് ഇത്രയും വയലറ്റ് ആയി കാണപ്പെടുന്നത് എന്ന മുകേഷിന്റെ ചോദ്യത്തിന് സഖാവ് ആദ്യം ഒന്ന് ഇരുത്തി ചിരിച്ചു .എന്നിട്ട് പറഞ്ഞു അതിനൊരു കാരണമുണ്ട് . കണ്ണൂരുകാർ രാഷ്ട്രീയപ്രവർത്തനം കുറച്ചുകൂടി ഗൗരവമായി കാണുന്നവരാണ് . സ്ഥാനം ആഗ്രഹിച്ചല്ല അവർ അതൊന്നും ചെയ്യുന്നത് . സ്ഥാനമാനങ്ങൾക്ക് കടിപിടി കൂടാറില്ല . രാഷ്ട്രീയപ്രവർത്തനം ജീവിതത്തിൽ ഒരു ചിട്ടയായി കൊണ്ടുനടക്കുന്നവരാണ് . അവർ തമ്മിലുള്ള പ്രശ്നങ്ങൾ വ്യക്തിപരമായുള്ള പ്രശ്നങ്ങൾ ആയിരിക്കില്ല , പാർട്ടിപരമായിരിക്കും . അതുകൊണ്ടു തന്നെ , സഹിക്കാനും , ക്ഷമിക്കാനും , ആക്രമത്തിന് വിധേയമാക്കാനും , തിരിച്ച് രണ്ടെണ്ണം കൊടുക്കാനുമുള്ള ഒരു മനോഭാവം അവിടുത്തുകാർക്ക് കാണും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here