Judo: ജൂഡോയിൽ കേരളം നേടിയത് ഇരട്ട സ്വർണം; പിആർ അശ്വതിക്കും എആർ അർജുനും ചരിത്ര നേട്ടം

നാഷണൽ ഗെയിംസ്(national games) ജൂഡോ(Judo)യിൽ കേരളത്തിന് ഇരട്ട സ്വര്‍ണം. പുരുഷന്മാരുടെയും വനിതകളുടെയും ജൂഡോയില്‍ കേരളം സ്വര്‍ണം നേടി. പുരുഷ വിഭാഗത്തില്‍ അര്‍ജുന്‍.എ.ആറും വനിതാ വിഭാഗത്തില്‍ അശ്വതി പി.ആറും കേരളത്തിനായി സ്വര്‍ണമെഡല്‍ നേടി അഭിമാനമായി.

പുരുഷന്മാരുടെ 90 കിലോയില്‍ താഴെയുള്ള വിഭാഗത്തിലാണ് അര്‍ജുന്‍ ഒന്നാമതെത്തിയത്. ഫൈനലില്‍ ഹരിയാണയുടെ വിക്രമിനെ തോല്‍പ്പിച്ചാണ് അര്‍ജുന്‍ സ്വര്‍ണം നേടിയത്.

സ്‌കോര്‍: 1-0. വനിതകളുടെ 78 കിലോ വിഭാഗത്തിലാണ് അശ്വതി സ്വര്‍ണം നേടിയത്. ഈ രണ്ട് മെഡലുകളോടെ ദേശീയ ഗെയിംസിലെ കേരളത്തിന്റെ സ്വര്‍ണനേട്ടം 17 ആയി ഉയര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News