Ghajini: ‘ഗജിനി’ക്ക് രണ്ടാം ഭാഗം?: സൂര്യയും മുരുഗദോസും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

സൂര്യയുടെ(Surya) അഭിനയജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണ് ‘ഗജിനി'(Ghajini). എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എ ആര്‍ മുരുഗദോസ് ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അന്തിമ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഇത് മൂന്നാം തവണയാണ് സൂര്യയും ഒന്നിക്കുന്നത്. ഗജിനിക്ക് ശേഷം ‘ഏഴാം അറിവ്’ എന്ന സിനിമയ്ക്കായി ഇരുവരും ഒന്നിച്ചിരുന്നു.

അസിനും നയന്‍താരയുമായിരുന്നു ഗജിനിയിലെ നായികമാര്‍. രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ നയന്‍താര സിനിമയുടെ ഭാഗമാകുമോ എന്നും ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തിയത്. തികച്ചും അപ്രതീക്ഷയമായാണ് സൂര്യ സിനിമയില്‍ എത്തുന്നത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആദ്യം സിനിമയ്ക്കായി സമീപിച്ചത് ആര്‍ മാധവിനെയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കഥയില്‍ തൃപ്തനല്ലാതിരുന്ന താരം സിനിമ ഉപേക്ഷിച്ചു.പിന്നീട് നിര്‍മ്മിതാക്കള്‍ സമീപിച്ചിരുന്നത് അജിത്തിനെയായിരുന്നു. അജിത്തിനൊപ്പം സിനിമയുടെ ചില ഭാഗങ്ങള്‍ പോലും ചിത്രീകരിച്ചിരുന്നു. പിന്നീട് അതും നടക്കാതെ പോയി. പിന്നീട് ആ കഥാപാത്രം സൂര്യയിലേക്ക് എത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News