Delhi: ദില്ലി മന്ത്രി രാജേന്ദ്രപാൽ ഗൗതം രാജിവച്ചു

ദില്ലി(delhi) സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്രപാൽ ഗൗതം(Rajendrapal Gautam) രാജിവെച്ചു. രാജേന്ദ്രപാൽ മതംമാറ്റ സമ്മേളനത്തില്‍ പങ്കെടുക്കുകയും ഇതേത്തുടർന്ന് ബിജെപി വലിയ രീതിയിലുള്ള പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം എഎപി ശക്തിപ്പെടുത്തവെ ദില്ലിയിലെ മതംമാറ്റ സമ്മേളനം ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിനിടെയാണ് മന്ത്രി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. രാജേന്ദ്ര പാല്‍ ഗൗതമിന്റെ വീഡിയോ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ദില്ലിയിൽ നടന്ന മതംമാറ്റ സമ്മേളനത്തില്‍ പങ്കെടുക്കുന്നതും പ്രതിജ്ഞ ചൊല്ലുന്നതുമായിരുന്നു വീഡിയോയില്‍. ബുദ്ധ മതം സ്വീകരിക്കാന്‍ സന്നദ്ധരായി എത്തിയവര്‍ ചൊല്ലുന്ന പ്രതിജ്ഞ ഹിന്ദു വിരുദ്ധമാണ് എന്നായിരുന്നു ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here