Aval: അവല്‍ വിളയിച്ചത്; നാലുമണിക്ക് കഴിയ്ക്കാന്‍ നല്ലൊരു പലഹാരം

സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്കു കൊടുക്കാന്‍ ഈസിയും സ്വാദിഷ്ടവുമായ പലഹാരമാണ് അവല്‍(Aval) വിളയിച്ചത്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം.

ചേരുവകള്‍

അവല്‍ – 2 കപ്പ്
ശര്‍ക്കര – 250 ഗ്രാം
ഏലയ്ക്ക പൊടി – 1 ടീസ്പൂണ്‍
നട്‌സ്
ഉണക്കമുന്തിരി
പൊട്ടു കടല
എള്ള്
വെള്ളം – 1/2 കപ്പ്
തേങ്ങ ചിരകിയത് – 3 കപ്പ്

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് അവല്‍ തവയിലിട്ട് ചെറു തീയില്‍ രണ്ടോ മൂന്നോ മിനിറ്റ് ഫ്രൈ ചെയ്‌തെടുക്കുക. അവല്‍ നന്നായി ഇളക്കിക്കൊടുക്കണം. അവല്‍ കയ്യിലെടുക്കുമ്പോള്‍ പൊടിഞ്ഞു വരുന്നതാണു പാകം. അതിനുശേഷം അവല്‍ മറ്റൊരു പാത്രത്തിലേക്കു മാറ്റുക. അതേ പാനിലേക്കു രണ്ടു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ചു ചൂടായ ശേഷം അതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് നന്നായി ഇളക്കുക. അണ്ടിപ്പരിപ്പ് പകുതി ഫ്രൈയായി വരുമ്പോള്‍ ഉണക്കമുന്തിരി ഇട്ട് ഫ്രൈ ചെയ്തു മാറ്റി വയ്ക്കുക.

ഇനി ഈ ഫ്രൈയിങ് പാനിലേക്കു പൊട്ടുകടലയിട്ടു രണ്ടോ മൂന്നോ മിനിറ്റു ഫ്രൈ ചെയ്യുക. ശേഷം രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ കറുത്ത എള്ളും കൂടി ചേര്‍ത്തു നന്നായി ഇളക്കി ഫ്രൈ ചെയ്തു മറ്റൊരു പാത്രത്തിലേക്കു മാറ്റുക. ശേഷം ഫ്രൈയിങ് പാനിലേക്കു 3 കപ്പ് തേങ്ങ ചിരകിയത് ഇട്ട് തേങ്ങയുടെ വെള്ള നിറം മാറി വരുമ്പോള്‍ ശര്‍ക്കര പാനി ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക.

വെള്ളം വറ്റി വരുമ്പോള്‍ ഒരു സ്പൂണ്‍ ഏലക്കാപ്പൊടി ചേര്‍ക്കുക. നന്നായി ഇളക്കിക്കൊടുക്കണം. അഞ്ചു മിനിറ്റു കഴിയുമ്പോള്‍ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന അവല്‍ ഇതിലേക്കു ചേര്‍ത്തു നല്ലതുപോലെ യോജിപ്പിക്കുക. മൂന്നു മിനിറ്റു കഴിയുമ്പോള്‍ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന പൊട്ടുകടല, അണ്ടിപ്പരിപ്പ്, എള്ള്, ഉണക്ക മുന്തിരി എന്നിവ അവലിലേക്കിട്ടു വീണ്ടും നന്നായി യോജിപ്പിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News