Haya: കാമ്പസ് ചിത്രം ‘ഹയ’ യുടെ ടീസര്‍ പുറത്ത്

ഒട്ടേറെ പുതുമകളുമായെത്തുന്ന പുത്തന്‍ തലമുറ കാമ്പസ് ചിത്രം ‘ഹയ’ യുടെ ടീസര്‍ റിലീസായി(Haya teaser). പ്രിയം, ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്നീ ഹിറ്റു ചിത്രങ്ങള്‍ക്കു ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. പ്രമുഖ താരങ്ങളായ ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസ് , മിയ, ഗിന്നസ് പക്രു, ലെന എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയും ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് കരസ്ഥമാക്കിയ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയുമാണ് ടീസര്‍ റിലീസ് ചെയ്തത്. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോയാണ് ഈ കാംപസ് മ്യൂസിക്കല്‍ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ശക്തമായ സാമൂഹ്യ വിഷയം മുഖ്യ പ്രമേയമാകുന്ന ഹയയുടെ കഥ, തിരക്കഥ, സംഭാഷണം മാധ്യമപ്രവര്‍ത്തകനായ മനോജ് ഭാരതിയുടേതാണ്. ഭരത്, ശംഭു മേനോന്‍ , ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാര്‍ തുടങ്ങി സോഷ്യല്‍ മീഡിയ താരങ്ങളും പുതുമുഖങ്ങളുമടക്കം നിരവധി യുവതാരങ്ങള്‍ അണിചേരുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം നിര്‍ണ്ണായക വേഷത്തില്‍ എത്തുന്നു. ഇന്ദ്രന്‍സ് , ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീ ധന്യ, ശ്രീകാന്ത് മുരളി, കോട്ടയം രമേഷ് , ശ്രീരാജ് , ബിജു പപ്പന്‍ ,ലയ സിംസണ്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
സംഗീതസംവിധാനം വരുണ്‍സുനില്‍ (മസാല കോഫി ബാന്‍ഡ് ) .

ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും കൈകാര്യം ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. മുരുഗന്‍ . പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ സണ്ണി തഴുത്തല , ഫിനാന്‍സ് കണ്‍ട്രോളര്‍ മുരളീധരന്‍ കരിമ്പന, അസോ. ഡയറക്ടര്‍ സുഗതന്‍, ആര്‍ട്ട് സാബുറാം, മേയ്ക്കപ്പ് ലിബിന്‍ മോഹന്‍ ,സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, പി ആര്‍ ഒ മാര്‍ വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News