Odisha: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; ശേഷം കുത്തിക്കൊന്നു; ഭാര്യയ്ക്കായി അന്വേഷണം

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ ശേഷം ഭാര്യ കുത്തിക്കൊന്നു. ഒഡീഷ(odisha)യിലെ ജാജ്പുര്‍ സ്വദേശിയായ രാജു ചാംപിയ(39)യെയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍പോയ ഭാര്യ(wife) കുനി ചാംപിയക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്(police) അറിയിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. മൂന്നുവര്‍ഷം മുമ്പ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെയാണ് രാജു കുനിയെ വിവാഹം കഴിച്ചത്.

വിവാഹത്തിന് ശേഷം ഇരുവരും യുവതിയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. വെള്ളിയാഴ്ച ദമ്പതിമാര്‍ രാജുവിന്റെ സ്വന്തം വീട്ടിലേക്ക് വന്നു. തുടര്‍ന്ന് അന്നേദിവസം രാത്രി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായെന്നും ഇതിനുപിന്നാലെ ഉറങ്ങികിടക്കുകയായിരുന്ന രാജുവിനെ ഭാര്യ ആക്രമിച്ച് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെ പരാതി.

വെള്ളിയാഴ്ച രാത്രി വീടിനടുത്തുള്ള കനാലിന് സമീപം നാട്ടുകാര്‍ രാജുവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വെട്ടിമാറ്റിയ നിലയില്‍ ജനനേന്ദ്രിയവും സമീപത്തുനിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായതിന് പിന്നാലെ രാജു ഉറങ്ങാന്‍ പോയി. ഇതിനിടെയാണ് ഭാര്യ ജനനേന്ദ്രിയം വെട്ടിമാറ്റിയത്.

തുടര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയായിരുന്നു. രാജുവിന്റെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ കുത്തേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ ഭാര്യ തന്നെ മൃതദേഹം വീടിന് പുറത്ത് എത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് നിഗമനം. വെട്ടിമാറ്റിയ ജനനേന്ദ്രിയവും ഇവിടെതന്നെ ഉപേക്ഷിച്ച പ്രതി, സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ഒളിവില്‍പോയ യുവതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here