Rain: മഴയിൽ മുങ്ങി ഉത്തരേന്ത്യ; അഞ്ചു സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്

മഴ(rain)യിൽ മുങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഉത്തരാഖണ്ഡ് ഉത്തർപ്രദേശ് തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്(orange alert). രാജ്യതലസ്ഥാനത്തും ശക്തമായ മഴ തുടരുന്നു.നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി ദില്ലിയിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ പല പ്രദേശങ്ങളിലും വെള്ളം കയറി.

ആനന്ദ് വിഹാർ, വസീറാബാദ്, ഐ എൻ എ മാർക്കറ്റിനും എയിംസിനും ഇടയിലുള്ള റോഡ്,വികാസ് മാർഗ്, എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.മഴയുടെ പശ്ചാത്തലത്തിൽ ട്രാഫിക് പോലീസ് ഗതാഗത മുന്നറിയിപ്പ് നൽകി.

87.2മീമീ ആണ് ദില്ലിയിൽ ലഭിച്ച ഉയർന്ന മഴയുടെ അളവ്. എന്നാൽ ഇടതടവില്ലാതെ പെയ്യുന്ന മഴ കാരണം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തുടർച്ചയായി പെയ്യുന്ന മഴയിൽ അന്തരീക്ഷ താപനില 10 ഡിഗ്രി കുറഞ്ഞു. പലയിടത്തും ചെറിയ രീതിയിലുള്ള മൂടൽമഞ്ഞുമുണ്ട്.

ദില്ലി ഇന്നലെ തുടങ്ങിയ മഴയ്ക്ക് ഇന്നും ശമനമുണ്ടായിട്ടില്ല. തുടർച്ചയായുള്ള മഴയിൽ യമുനാ നദിയുടെ ജലനിരപ്പ് ഉയർന്നു. പലപ്രദേശങ്ങളിലും വെള്ളക്കെട്ട് മൂലമുള്ള ഗതാഗതക്കുരുക്കും അതി രൂക്ഷമാണ്. ഒരു മണിക്കൂറുകളിൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News