Viral video: ആനകള്‍ ചുംബിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറല്‍

ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍(Social media) വൈറലാകാറുള്ളത്(viral). ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളില്‍ സിനിമകളിലെ കോമഡി സീനുകളും, ഇന്‍സ്റ്റാഗ്രാം റീലുകളും, വിവാഹത്തിന്റെ വീഡിയോകളും, മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉള്‍പ്പെടാറുണ്ട്. വിവാഹ വേദികളിലെ സന്തോഷവും കുസൃതികളും ഒക്കെയാണ് ആളുകള്‍ വിവാഹ വീഡിയോകള്‍ ഇഷ്ടപെടാനുള്ള കാരണം.

വീട്ടില്‍ വളര്‍ത്തുന്നതും വന്യ മൃഗങ്ങളുടെയും ഒക്കെ കുസൃതികളും കഴിവുകളും ഒക്കെ കാണാനുള്ള ആഗ്രഹമാണ് ഇത്തരം മൃഗങ്ങളുടെ വീഡിയോകള്‍ ശ്രദ്ധ നേടാന്‍ കാരണം. ജീവിതത്തിലെയും ജോലിയിലെയും ടെന്‍ഷനും സ്ട്രെസും ഒക്കെ മാറ്റാന്‍ പലപ്പോഴും ഇത്തരം വീഡിയോകള്‍ സഹായിക്കാറുണ്ട്.

കരയില്‍ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകള്‍. ഒരു ആന പൂര്‍ണ വളര്‍ച്ചയെത്താന്‍ 16 വര്‍ഷങ്ങള്‍ എടുക്കും. എന്നാല്‍ 20 വര്‍ഷങ്ങള്‍ വരെ ആനയുടെ വളര്‍ച്ച തുടരും. പൂര്‍ണവളര്‍ച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റര്‍ വരെ വെള്ളവും അകത്താക്കാറുണ്ട്. ആഫ്രിക്കന്‍ ആനകളെ അപേക്ഷിച്ച് ഏഷ്യന്‍ ആനകള്‍ക്ക് സൗന്ദര്യം കൂടുതലാണ്.

ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗര്‍ഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതല്‍ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗര്‍ഭക്കാലം. ജനിച്ച് ഒരു വര്‍ഷത്തിന് ശേഷം മാത്രമേ ആനകുട്ടികള്‍ക്ക് തുമ്പികൈ നിയന്ത്രിക്കാന്‍ സാധിക്കൂ.

വീഡിയോയില്‍ മൂന്ന് ആനകളെ കാണാം. രണ്ട് ആനകള്‍ നദിയുടെ ഒരു കരയിലും മറ്റൊരാന മറുകരയിലുമാണ് നില്‍ക്കുന്നത്. ഇതില്‍ ഒരു ആന നദി കടന്നെത്തി മറുകരയില്‍ നില്‍ക്കുന്ന ആനയോട് സ്‌നേഹം പ്രകടിപ്പിക്കുകയാണ്. ഒടുവില്‍ ഒരു ആനകൂട്ടവും ഇവരുടെ ഒപ്പം എത്തുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News