Kodiyeri Balakrishnan: കോടിയേരിയെ അനുസ്മരിച്ച് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് അയർലണ്ട്

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണനെ(Kodiyeri Balakrishnan) അനുസ്മരിച്ച് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് അയർലണ്ട് (എ ഐ സി). ഒക്ടോബർ ഏഴ് വെള്ളിയാഴ്ച വൈകുന്നേരം താല ഫിർഹൌസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് സംഘടിപ്പിച്ച യോഗത്തിൽ ഐറിഷ് സമൂഹത്തിന്റെ വിവിധമേഖലയിലുള്ള വ്യക്തികൾ പങ്കെടുത്തു.

എ ഐ സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗ്ഗീസ് ജോയ് അദ്ധ്യക്ഷനായ ചടങ്ങിൽ എ ഐ സി ഡബ്ലിന് ബ്രാഞ്ച് സെക്രട്ടറി മനോജ് ഡി മന്നാത്ത്‌ സ്വാഗതം പറഞ്ഞു. അനുസ്മരണയോഗത്തിൽ കേരളത്തിന്റെ മുൻ സ്പീക്കറും നോർക്ക അധ്യക്ഷനുമായ പി ശ്രീരാമകൃഷ്‌ണൻ ഓൺലൈൻ വഴി പങ്കെടുത്തു.

ഗുരുതുല്യനായ കോടിയേരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തനിക്കു വ്യക്തിപരമായും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ ഐ സിയുടെ അനുശോചനപ്രമേയം ജനറൽ സെക്രട്ടറി ഹർസെവ് ബെയിൻസ് ഓൺലൈൻ വഴി അവതരിപ്പിച്ചു. യോഗത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC) നേതാവ് സാൻജോ മുളവരിക്കൽ കോടിയേരിയെ അനുസ്മരിച്ചു.

നായനാർക്കു ശേഷം പ്രസന്നമായ ശൈലിയിലൂടെ ജനമനസ്സുകളിൽ കുടിയേറിയ നേതാവാണ് കോടിയേരി എന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) നേതാവ് ഫവാസ് മാടശ്ശേരി കോടിയേരിയെ അനുസ്മരിച്ചു.

പ്രവാസി കോൺഗ്രസ് എം അയർലണ്ട് നേതാവ്, വർക്കേഴ്സ് പാർട്ടി ഓഫ് അയർലണ്ട് പ്രതിധിയായ ഷേമസ് മക്ഡോണ, മിലിറ്ററി ഓഫീസേഴ്‌സ് യൂണിയന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന ജെറി റൂണ, അയർലണ്ടിലെ സാമൂഹ്യപ്രവർത്തകരായ രാജൻ ദേവസ്സ്യ, രാജൻ ചിറ്റാർ എന്നിവരും യോഗത്തിൽ കോടിയേരിയെ അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here