Delhi: കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വാഹനമിടിച്ചു; 2 വയസ്സുകാരി മരിച്ചു

ഡല്‍ഹിയില്‍ കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വാഹനമിടിച്ച് 2 വയസുകാരി മരിച്ചു. ഡല്‍ഹി(Delhi) രോഹിണി ഏരിയയില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനു പുറത്തെ റോഡില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ ദേഹത്ത് അയല്‍വാസിയുടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ കുഞ്ഞ് മരിച്ചു. കാര്‍ ഡ്രൈവറെ പൊലീസ്(Police) കസ്റ്റഡിയിലെടുത്തു.

ഓടുന്ന കാറിനുള്ളില്‍ യുവതി ബലാത്സംഗത്തിനിരയായി

ഉത്തര്‍പ്രദേശിലെ(Uttar Pradesh) ജയ്സിങ്പൂര്‍ ഏരിയയിലെ സുല്‍ത്താന്‍പൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ ബലാത്സംഗത്തിനിരയാക്കി. 23 കാരി വീട്ടിലേക്ക് മടങ്ങുംവഴി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഒരു കനാലിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബിടെക് വിദ്യാര്‍ത്ഥിനിയെ കാറില്‍ എത്തിയ പ്രതി തട്ടിക്കൊണ്ടുപോയി. കാറിനുള്ളില്‍ വച്ച് ഡ്രൈവര്‍ ബലാത്സംഗം ചെയ്ത ശേഷം ഒരു കനാലിന് സമീപം യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രഥമദൃഷ്ട്യാ അന്വേഷണത്തിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജയ്‌സിംഗ്പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News