Rabies: പേവിഷബാധയേറ്റ ഗർഭിണിയായ പശു ചത്തു

കുളനട പഞ്ചായത്തിൽ പേവിഷബാധ(rabies)യേറ്റ ഗർഭിണിയായ പശു(cow) ചത്തു. കൈപ്പുഴ തെക്കേമണ്ണിൽ സന്തോഷ് കുമാറിന്റെ വീട്ടിലെ പശുവാണ് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ചത്തുവീണത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം പശു നിരീക്ഷണത്തിലായിരുന്നു. തിരുവല്ലയിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറിയിൽ(എ.ഡി.ഡി.എൽ.) സാംപിൾ പരിശോധിച്ച് പേ വിഷബാധ സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

പറമ്പിൽ മേയാനായി വിടാറുള്ള പശുവിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പശു തീറ്റ എടുക്കാതെ വന്നതും ആളുകളുടെ നേരേ കുത്താൻ ചെനെനതുമായുള്ള രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ മൃഗാശുപത്രിയിൽ വിവരം അറിയിച്ചിരുന്നു.

മറ്റുള്ള പശുക്കൾക്കും പരിചരിച്ചവർക്കുമെല്ലാം പ്രതിരോധ കുത്തിവെയ്പ് നൽകുകയും ചെയ്തു. രണ്ടേകാൽ വയസുള്ള പശു ആറുമാസം കടിഞ്ഞൂൽ ഗർഭിണിയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സംസ്‌കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel