Solar Village: ‘മൊധേര’ ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം | Modhera

ഇന്ത്യ(india)യിലെ ആദ്യത്തെ സോളാർ ഗ്രാമമായി ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊധേര. രാജ്യത്തെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ ഗ്രാമമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വമ്പൻ പദ്ധതികൾ ഗുജറാത്തിൽ നടപ്പിലാക്കുന്നത്. രാജ്യത്തെ ആദ്യത്തെ 24 മണിക്കൂറും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഗ്രാമമായി മൊധേര മാറി.

ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊധേര ഗ്രാമത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ ഗ്രാമമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിപ്പിച്ചു. ഇന്ത്യയിൽ ഹരിതോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗരോർജ്ജ പദ്ധതി ഗുജറാത്തിൽ നടപ്പിലാക്കിയത്.
ഗ്രാമത്തിലെ വീടുകളിൽ ആയിരത്തോളം സോളാർ പാനലുകൾ സഥാപിച്ചിട്ടുണ്ട്.

മുഴുവൻ സമയവും ഗ്രാമവാസികൾക്കായി ഇവ വൈദ്യുതി ഉല്പാദിപ്പിക്കും. സൗജന്യമായാണ് ജനങ്ങൾക്ക് സൗരോജ്ജം ലഭ്യമാക്കുന്നതെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.
മൊധേരയിലെ സൂര്യ ക്ഷേത്രത്തിലെ സൗരോർജ്ജത്താൽ പ്രവർത്തിപ്പിക്കുന്ന ത്രീഡി പ്രോജെക്ഷൻ സംവിധാനവും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.

എല്ലാ ദിവസങ്ങളിലും വൈകിട്ട് ആറ് മാണി മുതൽ 10 മണിവരെ ജനങ്ങൾക്ക് ക്ഷേത്രത്തിൽ ത്രീഡി വിസ്മയം കാണാൻ സാധിക്കും.ഈ വർഷം അവസാനത്തോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വമ്പൻ പദ്ധതികൾ ഗുജറാത്തിൽ ബിജെപി നടപ്പിലാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News