ED: ഇഡി സമൻസിനെതിരായി തോമസ് ഐസക് സമർപ്പിച്ച ഹർജിയിൽ വിധി നാളെ

ഇഡി(ED) സമൻസിനെതിരെ മുൻ ധനമന്ത്രി ഡോ തോമസ് ഐസക്കും(thomas issac), മസാലബോണ്ടിനെതിരായ ഇഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും സമർപ്പിച്ച ഹർജികളില്‍ ഹൈക്കോടതി നാളെ വിധി പറയും. കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി തനിക്ക് നല്‍കിയ നോട്ടീസുകള്‍ നിയമപരമല്ലെന്നാണ് തോമസ് ഐസക്ക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

എന്നാല്‍ അന്വേഷണത്തിന്‍റെ ഭാഗമായ രേഖകൾ ഹാജരാക്കാനാണ് തോമസ് ഐസക്കിന് സമൻസ് അയച്ചതെന്നും. ഇഡിയുടെ സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലന്നുമാണ് ഇ ഡി യു ടെ നിലപാട്. അതേസമയം
മസാലാബോണ്ടിനെതിരായ ഇ ഡി അന്വേഷണം നിയമവിരുദ്ധമാണെന്നാണ് കിഫ്ബി സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം സര്‍ക്കാരിനുള്ള സഹായം തടസ്സപ്പെടുത്തുമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here