Road Safety: വേഗംകൂട്ടിയാൽ തത്സമയം ശിക്ഷ; നിര്‍ദേശങ്ങളുമായി റോഡ് സുരക്ഷാ വിദഗ്ധര്‍

നിരത്തിലെ അമിത വേഗക്കാരെ നിയന്ത്രിക്കാന്‍ ബദല്‍ നിര്‍ദേശങ്ങളുമായി റോഡ് സുരക്ഷാ വിദഗ്ധര്‍. വേഗ പരിധി ലംഘിക്കുന്നവര്‍ക്ക് തത്സമയം ശിക്ഷ ഉറപ്പാക്കുന്ന നിലയില്‍ സംവിധാനങ്ങള്‍ പരിഷ്ക്കരിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അമിത വേഗക്കാര്‍ക്ക് മൂക്കുകയറിടാന്‍ എന്തു ചെയ്യണം… പാലക്കാട് വടക്കഞ്ചേരിയില്‍ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഈ ചോദ്യമിപ്പോള്‍ സമൂഹത്തില്‍ ശക്തമായി ഉയരുന്നത്.

ഈ സാഹചര്യത്തില്‍ ചില ബദല്‍ പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയാണ് റോഡ് സുരക്ഷാ വിദഗ്ധര്‍. എല്ലാ കൊമേര്‍ഷ്യൽ വാഹനങ്ങളിലും GPS നിർബന്ധമാക്കണം. മാത്രമല്ല ഇവയെല്ലാം കേന്ദ്രീകൃത നിരീക്ഷണത്തിന് വിധേയമാക്കുന്ന ഒരു ഓട്ടോമാറ്റിക്ക് സംവിധാനവും യാഥാര്‍ഥ്യമാക്കണം.

ഇതാണ് നിര്‍ദേശങ്ങളിലൊന്ന്. കൃത്യമായ തെളിവോടെ നിയമലംഘകരെ പിടികൂടി പിഴയീടാക്കാന്‍ ഇതിലൂടെ കഴിയും. മാത്രമല്ല പിഴത്തുക ഫാസ്ടാഗ് മാതൃകയില്‍ അക്കൗണ്ടില്‍ നിന്നും തത്സമയം ഈടാക്കുന്ന രീതിയും നടപ്പിലാക്കിയാല്‍ അമിത വേഗക്കാരുടെ ആവേശം കുറയുമെന്ന് റോഡ് സുരക്ഷാ പ്രചാരകനും മോട്ടോര്‍ വാഹനവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനുമായ ടി ജെ തങ്കച്ചന്‍ പറഞ്ഞു.

ഒരു വാഹനം(vehicle) അമിത വേഗതയിലാണെന്ന് ജി പി എസ് വഴി വിവരം ലഭിച്ചാല്‍ ആ വാഹനമുടമയെ ജാഗ്രതപ്പെടുത്തുന്ന ഓട്ടോമാറ്റിക് മെസേജ് സംവിധാനം നിലവിലുണ്ട്.എന്നാല്‍ ഓടിയ്ക്കുന്നയാള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയില്ലെന്നുള്ളത് സംവിധാനങ്ങളുടെ പോരായാമയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വേഗ പരിധി ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം നിരീക്ഷണക്യാമറകള്‍ പകര്‍ത്തിയെടുത്ത് ഉടമയ്ക്ക് നോട്ടീസ് അയച്ച് പിഴയീടാക്കുന്ന സംവിധാനവും കൂടുതല്‍ കാര്യക്ഷമമാകണമെന്നും റോഡ് സുരക്ഷാ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News