Avathar Johal: ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി അവതാര്‍ ജോഹല്‍ അന്തരിച്ചു

ബ്രിട്ടനിലെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ആയിരുന്ന അവതാര്‍ ജോഹല്‍(avathar johal) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ബിര്‍മിംഗ്ഹാമിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1958 ല്‍ യു കെയില്‍ എത്തിയ ജോഹല്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് കീഴില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ശക്തമായ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും ഇന്ത്യക്കാര്‍, പ്രത്യേകിച്ച് തൊഴിലിടങ്ങളില്‍ നേരിട്ടിരുന്ന എല്ലാ തലങ്ങളിലുമുള്ള വ്യാപകമായ ചൂഷണവും വിവേചനവും അവസാനിപ്പിക്കാനും വംശീയതയ്ക്കെതിരെ പോരാടുന്നതിലും നേതൃത്വം വഹിച്ച വ്യക്തിയാണ്. തൊഴിലാളി പ്രസ്ഥാനത്തിന്റെ ബാനറിന് കീഴില്‍ ഇന്ത്യക്കാരെ അണിനിരത്തുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കാണ് വഹിച്ചത്.

അഞ്ചു പതിറ്റാണ്ടോളം അദ്ദേഹം ബ്രിട്ടനിലെ ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ വഴികാട്ടിയും പ്രചോദനവുമായി തുടര്‍ന്നു.കാലാകാലങ്ങളില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷനില്‍ ഉണ്ടായിട്ടുള്ള ഭിന്നതകള്‍ രമ്യമായി കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചു.

തൊഴിലാളി,അധ്യാപകന്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, കായിക പ്രേമി, സംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എല്ലാം അവസാന നാളുകള്‍ വരെയും സജീവമായിരുന്ന അവതാര്‍ ജോഹലിന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്ന് വര്‍ക്കേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് തുടങ്ങിയ സംഘടനകള്‍ അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here