Delhi: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു

ഡല്‍ഹിയില്‍(Delhi) കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. നാലു വയസ്സായ പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. 10 പേര്‍ പരുക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്. ലാഹോറി ഗേറ്റിന് സമീപമാണ് അപകടം ഉണ്ടായത്.

പ്രദേശത്ത് ഫയര്‍ഫോഴ്‌സിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്. രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയാണ് ഇരു നില കെട്ടിടം തകരാന്‍ ഇടയായത് എന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News