കമ്പിത്തപാല്‍ ജീവനക്കാരുടെ സമുന്നത നേതാവ് പി വി ചന്ദ്രശേഖരന്‍ അന്തരിച്ചു

കമ്പിത്തപാല്‍ ജീവനക്കാരുടെ സമുന്നത നേതാവ് സ. പി വി ചന്ദ്രശേഖരന്‍ അന്തരിച്ചു. എന്‍എഫ്പിടിഇ സര്‍ക്കിള്‍ കോര്‍ഡിനേറ്റിംഗ് കമ്മിറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റും BSNL പെന്‍ഷന്‍കാരുടെ അഖിലേന്ത്യ സംഘടനയായ എ ഐ ബി ഡി പി എ യുടെ സ്ഥാപക രക്ഷാ ധികാരിയും സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്‌റുമായ സ പി വി ചന്ദ്രശേഖരന്‍ ഒക്ടോബര്‍ 9 രാത്രി 11.30 ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്.

 1968, 1974 തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കുകളില്‍ നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഒട്ടേറെ ശിക്ഷ നടപടികള്‍ക്ക് വിധേയനായി. 1981 മുതല്‍ 2000 വരെ എന്‍ എഫ് പി ടി ഇ യുടെ ഖടക സംഘടനയായ ടെലികോം ക്ലാസ്സ് 3 യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

കേരള p& ടി യൂണിയന്‍ പ്രസ്ഥാനത്തേക്കുറിച്ച് പുസ്തകം രചിച്ചു. 1946, 1960, 1968 പണിമുടക്കുകളെക്കുറിച്ച് സ വി എ എന്‍ നമ്പൂതി രിയുമായി സംയുക്തമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര പെന്‍ഷന്‍കാരുടെ സംഘടനയായ സിജിപിഎ വൈസ് പ്രസിഡന്റ് ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News