Motor Vehicle Department: ഗതാഗത നിയമ ലംഘനം; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍

ഗതാഗത നിയമലംഘനത്തില്‍ നിലപാട് കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്(Motor vehicle Department). ചട്ട ലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ(Antony Raju) അധ്യക്ഷതയില്‍ ഇന്ന് ഉന്നത തല യോഗം ചേരും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് പ്രത്യേകം ഓഫീസ് പരിഗണനയില്‍. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

പാലക്കാട് 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് യോഗം വിലയിരുത്തും. അപകടത്തിന് പിന്നാലെ സംസ്ഥന വ്യാപകമായി ആരംഭിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളും പരിശോധിക്കും. സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള തുടര്‍ നടപടികളും യോഗത്തില്‍ തീരുമാനിക്കും.

ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം(Kottayam) അയര്‍ക്കുന്നത്ത് ഭാര്യയെയും ഭര്‍ത്താവിനെയും ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍ക്കുന്നം അയ്യന്‍ കുന്ന് കോളനിയില്‍ സുനില്‍, ഭാര്യ മഞ്ജുള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം. മഞ്ജുളയുടെ മൃതദേഹം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലും സുനിലിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇന്നലെ രാത്രി ഏഴു മണിക്ക് മകന്‍ ട്യൂഷന്‍ കഴിഞ്ഞ്  വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്ത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News