V N Vasavan: വടക്കഞ്ചേരി ബസ് അപകടം; മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍

വടക്കഞ്ചേരി ബസ് അപകടത്തില്‍(Vadakkanjeri bus accident) മരണപ്പെട്ട മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്റെയും വീടുകളില്‍ മന്ത്രി വി എന്‍ വാസവന്‍(V N Vasavan) സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നത്.

മുന്നോട്ടുള്ള ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് മന്ത്രി ഉറപ്പു നല്‍കി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.

ഗതാഗത നിയമ ലംഘനം; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍

ഗതാഗത നിയമലംഘനത്തില്‍ നിലപാട് കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്(Motor vehicle Department). ചട്ട ലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ(Antony Raju) അധ്യക്ഷതയില്‍ ഇന്ന് ഉന്നത തല യോഗം ചേരും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് പ്രത്യേകം ഓഫീസ് പരിഗണനയില്‍. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

പാലക്കാട് 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് യോഗം വിലയിരുത്തും. അപകടത്തിന് പിന്നാലെ സംസ്ഥന വ്യാപകമായി ആരംഭിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളും പരിശോധിക്കും. സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള തുടര്‍ നടപടികളും യോഗത്തില്‍ തീരുമാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here