World Mental Health Day: മനസ്സറിയാം; ഇന്ന് ലോക മാനസികാരോഗ്യ ദിനം

ഇന്ന് ലോക മാനസികാരോഗ്യ ദിനം(World Mental Health Day). മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇന്നും ഒരു വിഭാഗത്തിന് കാര്യമായി അറിവില്ലെന്നതാണ് വാസ്തവം. നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.

മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം, മാനസിക രോഗങ്ങളുടെ ചികിത്സയുടെ ആവശ്യകത തുടങ്ങിയവയാണ് ലോക മാനസികാരോഗ്യ ദിനം ഓര്‍മ്മപ്പെടുത്തുന്നത്.’എല്ലാവരുടേയും മാനസികാരോഗ്യത്തിനും സൗഖ്യത്തിനും ആഗോള മുന്‍ഗണന നല്‍കുക’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ പ്രമേയം. മാനസികമായി സമ്മര്‍ദ്ദം അനുഭവിക്കുന്ന ഓരോരുത്തര്‍ക്കും സഹായം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

എട്ടില്‍ ഒരാളെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കൊവിഡിനെ തുടര്‍ന്ന് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വ്യാപനത്തില്‍ 25 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി വിദഗ്ധരും പറയുന്നു. കൊവിഡ് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോള്‍ അത് മാനസികമായും അവരെ ബാധിച്ചു. ഒരു പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയൊരു മാനസികസംഘര്‍ഷത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നു പോയത്.

മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ ഒട്ടേറെപ്പേരെ വിഷാദത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും തള്ളിവിട്ടിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. 10-നും 19-നും ഇടയില്‍ പ്രായമുള്ള ഏഴ് കൗമാരക്കാരില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

നമ്മുടെ മാനസികാരോഗ്യം നിലനിര്‍ത്തേണ്ടത് നാം തന്നെയാണ്. സ്വയം വിലയിരുത്തുക, മറ്റുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുക, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ എങ്ങനെ നിറവേറ്റുന്നു എന്ന് മനസിലാക്കുക, സമ്മര്‍ദ്ദത്തിലാണോ, മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ടോ, എന്നീ കാര്യങ്ങള്‍ തിരിച്ചറിയുക. മനസ്സിനെ തിരിച്ചറിഞ്ഞ് ജീവിതത്തില്‍ മുന്നോട്ട് പോകാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News