ശിവസേനയുടെ ചിഹ്നം മരവിപ്പിച്ച നടപടി; അനീതിയെന്ന് ഉദ്ധവ് താക്കറെ

ശിവസേനയുടെ പേരും ചിഹ്നവും മരവിപ്പിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അനീതിയാണെന്ന് തുറന്നടിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പിൽ ഷിൻഡെ പക്ഷം മത്സരിക്കാത്ത സാഹചര്യത്തിൽ തങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്നും താക്കറെ കുറ്റപ്പെടുത്തി. നവംബർ മൂന്നിന് മുംബൈയിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പാണ് ചിഹ്നത്തിന്റെ വിഷയം ഉയർന്നു വരാൻ കാരണമായത്.

തുടർന്ന് “ശിവസേന ബാലാസാഹേബ് താക്കറെ, ശിവസേന ബാലാസാഹേബ് പ്രബോധങ്കർ താക്കറെ, ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ” എന്നിങ്ങനെ മൂന്ന് പേരുകളാണ് അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്നതെന്നും താക്കറെ പറഞ്ഞു. .

ഉദയസൂര്യൻ, കത്തുന്ന ടോർച്ച്, ത്രിശൂലം എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളും തന്റെ വിഭാഗം പാനലിന് വേണ്ടി സമർപ്പിച്ചിട്ടുണ്ടെന്നും അവയിലൊന്ന് അനുവദിക്കുമെന്ന പ്രതീക്ഷിയിലാണെന്നും താക്കറെ കൂട്ടിച്ചേർത്തു.

അതേസമയം, പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സംബന്ധിച്ച കമ്മീഷന്റെ അന്തിമ തീരുമാനം ഷിൻഡെ വിഭാഗത്തിന്റെ വിജയമാണെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത് .

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് കമ്മീഷണന്റെ ഇടക്കാല തീരുമാനം നടപടിക്രമം അനുസരിച്ചാണെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

നവംബർ മൂന്നിന് അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പാണ് ചിഹ്നത്തിന്റെ വിഷയം ഉയർന്നു വരുവാൻ കാരണമായത്. അമ്പും വില്ലും ഉദ്ധവ് പക്ഷം ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ വിഭാഗമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News