Baiju Kottarakara: ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസ്; ഈ മാസം 25ലേക്ക് മാറ്റി

സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ(Baiju Kottarakara) കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി(High court) ഈ മാസം 25ന് പരിഗണിക്കാന്‍ മാറ്റി. നേരിട്ട് കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബൈജു കൊട്ടാരക്കര അപേക്ഷ നല്‍കി. കേസില്‍ വിശദീകരണം നല്‍കാന്‍ ബൈജു കൊട്ടാരക്കരക്ക് കോടതി രണ്ടാഴ്ച സമയവും നല്‍കി. വിശദീകരണം പരിശോധിച്ച ശേഷം നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

നടിയെ അക്രമിച്ച കേസില്‍(Actress attacked case) വിചാരണാ കോടതി ജഡ്ജിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ബൈജു കൊട്ടാരക്കര ഹാജരായത്. മെയ് 9ന് രാതി 8 മണിക്ക് സ്വകാര്യ ചാനല്‍ ചര്‍ച്ചയിലെ മോശം പരാമര്‍ശത്തിന്‍മേലാണ് കേസ്.

മുലായം സിംഗ് യാദവ് മതനിരപേക്ഷ രാഷ്ട്രീയം എക്കാലവും ഉയര്‍ത്തിപിടിച്ച നേതാവ്: എ കെ ബാലന്‍

മതനിരപേക്ഷ രാഷ്ട്രീയം എക്കാലവും ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു മുലായം സിംഗ് യാദവെന്ന്(Mulayam Singh Yadav) സിപിഐഎം(CPIM) കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍(A K Balan). സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് എക്കാലവും വലിയ സംഭാവനയാണ് മുലായം നല്‍കിയതെന്നും എ കെ ബാലന്‍ അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News